Loading...

Thekkumbhagam P.O, Thodupuzha, Idukki

Thekkumbhagam Service Co-Operative Bank

ലോക്കർ 400 രൂപ പ്രതിവർഷ വാടകയും 1200 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും

സുരക്ഷിത നിക്ഷേപ ലോക്കർ

ബാങ്കിനു സ്വന്തമായി IFSC കോഡും, മൊബൈൽ ഫോൺ വഴി ബാങ്കിംഗ് ഇടപാടും

നൂതന ബാങ്കിംഗ് സംവിധാനം

ലോക്കർ 400 രൂപ പ്രതിവർഷ വാടകയും 1200 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും | ബാങ്കിനു സ്വന്തമായി IFSC കോഡും, മൊബൈൽ ഫോൺ വഴി ബാങ്കിംഗ് ഇടപാടും |

അപ്ഡേറ്റുകൾ

സഹകരണ സംഘം രജിസ്ട്രാറുടെ അംഗീകാരത്തോടെ സാധാരണക്കാരായ അംഗങ്ങൾക്ക് ഏറെ സഹായകരമായ രീതിയിൽ അനുയോജ്യമായ തവണകൾ അടച്ച് 50000 രൂപാ മുതൽ 20000 രൂപാ വരെ ലഭിക്കുന്ന MDS പദ്ധതികൾ നടത്തിവരുന്നു. വർഷാവസാനം 37 മുകളിലായി ഒട്ടാകെ 2110000 രൂപ സലയുള്ള പദ്ധതികൾ നിലവിലുണ്ട്.

ബാങ്കിന്റെ പോഡാഫീസിലും ആനക്കയം ബ്രാഞ്ചിലും സേഫ് ഡെപ്പോസിറ്റ് ലോക്കർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്കർ 400 രൂപ പ്രതിവർഷ വാടകയും 1200 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും വാങ്ങിയാണ് പ്രവർത്തിക്കുന്നത്.

സഹകരണ മേഖലയിൽ നടപ്പാക്കിവരുന്നു. മരണാനന്തര സഹായ പദ്ധതി (DEATH FUND) കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഈ ഭരണസമിതി ബാങ്കിൽ നടപ്പാക്കിയിരിക്കുന്നു. 50 രൂപ, 1000 രൂപ എന്നിങ്ങനെ സംഖ്യ അടച്ച് ഈ പദ്ധതിയിൽ ചേരുന്നവർക്ക് 5000 രൂപ, 10000 രൂപ എന്നിങ്ങനെ മരണാനന്തര സഹായം ലഭിക്കുന്നു.

അറിയുവാൻ

വാർഷിക പ്രവർത്തന റിപ്പോർട്ട്

വാർഷിക പ്രവർത്തന റിപ്പോർട്ട് മാന്യസഹകാരി സുഹൃത്തുക്കളേ, നമ്മുടെ ബാങ്കിന്റെ 2022 2023 വർഷത്തെ വാർഷിക പൊതുയോഗത്തിലേക്ക് ബഹുമാന്യരായ എല്ലാ അംഗങ്ങളെയും സ്നേഹാദരവുകളോടെ സ്വാഗതം ചെയ്തു കൊള്ളുന്നു.

ഭരണ സമതി

22-5-2025ൽ ചുമതയേറ്റ 11 അംഗ ഭരണസമിതിയാണ് ബാങ്കിന്റെ ഭരണം നടത്തിവരുന്നത്. ശ്രീ.ടോമി തോമസ് കാവാലത്ത് പ്രസിഡന്റ്‌, ശ്രീ. ഷമ്മി ഈപ്പച്ചൻ വൈസ് പ്രസിഡന്റുമായിട്ടുള്ള ഭരണസമിതി റിപ്പോർട്ട് വർഷത്തിൽ 24 ഭരണസമിതി യോഗങ്ങൾ ചേരുകയുണ്ടായി.

ഓഹരി മൂലധനം

ബാങ്കിന്റെ അംഗീകൃത ഓഹരിമൂലധനം 2 കോടി 51 ലക്ഷം രൂപയാണ്. വർഷാരംഭത്തിൽ 16193510 രൂപയാണ്പിരിഞ്ഞുകിട്ടിയ ഓഹരിമൂലധനം. സർക്കാരിന്റെ ഉൾപ്പെടെ ആകെ ഓഹരിമൂലധനം 17561290 രൂപ വർഷാവസാനം ബാക്കിനിൽപ്പുണ്ട്.

നിക്ഷേപങ്ങൾ

എല്ലാത്തരം നിക്ഷേപങ്ങളിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിക്ഷേപകർക്ക് ആകർഷകമായ പലിശ നൽകുന്നതോടൊപ്പം തന്നെ മുതിർന്ന പൗരന്മാർക്ക് അര ശതമാനം അധികപലിശയും നൽകിവരുന്നു.ആണ്ടാരംഭം 586872554 രൂപയും 31-3-2022-ൽ 633459582രൂപയും ബാക്കിനിൽപ്പുണ്ട്.

വായ്പകൾ

അംഗങ്ങളുടെ കാർഷികവും കാർഷികേതരവുമായ എല്ലാ ആവശ്യങ്ങൾക്കും ബാങ്ക് വായ്പ നൽകിവരുന്നു. ബാങ്കിൽ നിന്നും ഒരംഗത്തിന് കാർഷിക വായ്പയായി 300000 രൂപയും, സാധാരണ വായ്പയായി 5000000 രൂപയും ബിസിനസ്സ് ആവശ്യത്തിന് ക്യാഷ് ഡിറ്റ് വായ്പയായി 1000000 രൂപയും, സ്വർണ്ണപ്പണയ വായ്പയായി 1000000 രൂപയും ഇപ്പോൾ നൽകിവരുന്നു. കൂടാതെ ഹയർ പർച്ചെയ്സ് വായ്പ, മംഗല്യസൂത്ര വായ്പ, സെൽഫ് എംപ്ലോയ്മെന്റ് വായ്പ, ഭൂസ്വത്ത് വാങ്ങുന്നതിന് വായ്പയും നൽകിവരുന്നു.

ബിസിനസ്സ്

കാർഷിക മേഖലയ്ക്ക് ആവശ്യമായ വിവിധ ഇനം വളം, ആസിഡ് എന്നിവ ബാങ്ക്ഹെ ഢാഫീസിലും അഞ്ചിരി, ആനക്കയം ഡിപ്പോകളിലും വിൽപ്പന നടത്തിവരുന്നു. 2021-22 വർഷത്തിൽ 3467996 രൂപയുടെ വിൽപ്പന നടത്തിയിട്ടുണ്ട്. തൻവർഷം 154709 രൂപ വ്യാപാ രലാഭം ഉണ്ടായിട്ടുണ്ട്. അംഗങ്ങളുടെ നിത്യോപയോഗ ആവശ്യങ്ങൾക്കായി ഒരു കൺസ്യൂമർ സ്റ്റോറും ആനക്കയം ബ്രാഞ്ചിൽ പ്രവർത്തിക്കുന്നു.

Media Center

Corporate Profile

It is a long established fact that a reader will be distracted by the readable content of a page when looking at its layout.

Vision & Value

It is a long established fact that a reader will be distracted by the readable content of a page when looking at its layout.

Awards

It is a long established fact that a reader will be distracted by the readable content of a page when looking at its layout.

Press Release

It is a long established fact that a reader will be distracted by the readable content of a page when looking at its layout.

Wealth. Its personal.

The choices you make in life are unique. So are our financial solutions.

Contact Now